അന്തിക്കാട്: അന്തിക്കാട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ 143- നമ്പർ തണൽ അംഗൻവാടി കെട്ടിടത്തിൻ്റെ നിർമ്മാണോദഘാടനം സി.സി. മുകുന്ദൻ എംഎൽഎ നിർവഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജ്യോതി രാമൻ അദ്ധ്യക്ഷത വഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ശശിധരൻ മുഖ്യാതിഥിയായി.
എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രുപ ഉപയോഗിച്ചാണ് നിർമ്മാണം. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേനക മധു സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.എൻ. സുർജിത്ത്, അന്തിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുജിത്ത് അന്തിക്കാട്, ബ്ലോക്ക് മെമ്പർ അബ്ദുൾ ജലീൽ എടയാടി, വിവിധ രാഷ്ട്രിയ പ്രതിനിധികളായ ടി.ഐ. ചാക്കോ, എ.വി. ശ്രീവത്സൻ, മണികണ്ഠൻ പുള്ളിക്കാത്താറ, യോഹന്നാൻ പാറേക്കാടൻ, അന്തിക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.ഐ. വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.