കണ്ടശാങ്കടവ്: ഇത് സർക്കാർ അല്ല കൊള്ളക്കാർ എന്ന മുദ്രാവാക്യവുമായി അഴിമതിയിൽ മുങ്ങിത്താഴുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് മണലൂർ മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ പദയാത്ര ആരംഭിച്ചു.
മുൻ ഡിസിസി പ്രസിഡൻ്റ് ഒ. അബ്ദുൽ റഹിമാൻകുട്ടി ജാഥാ ക്യാപ്റ്റൻ എം.വി. അരുണിന് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ഡിസിസി സെക്രട്ടറിമാരായ കെ.കെ. ബാബു, വി.ജി. അശോകൻ, കെ.ബി. ജയറാം, എം.ആർ. രാമദാസ്, കെ.കെ. പ്രകാശൻ, പി.ടി. ജോൺസൺ, റോബിൻ വടക്കേത്തല, സൈമൺ തെക്കത്ത്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സോമൻ വടശ്ശേരി, വാസു വളാഞ്ചേരി, ടോളി വിനിഷ്, ഷാലിവർഗീസ്, വേണു കൊച്ചത്ത്, ബീന സേവിയർ, പുഷ്പ വിശ്വംഭരൻ, ജിഷ സുരേന്ദ്രൻ, ടോണി അത്താണിക്കൽ, ജിൻസി മരിയ തോമസ്, കവിത രാമചന്ദ്രൻ, സിന്ധു സുനിൽ എന്നിവർ സംസാരിച്ചു.