News One Thrissur

Thrissur

നിക്ഷേപ തട്ടിപ്പ് കേസ്; പ്രവീൺ റാണക്ക് ജാമ്യം, ജയിൽ മോചിതനായി

തൃശൂർ: നിക്ഷേപ തട്ടിപ്പ് കേസുകളിൽ ജയിലിലായിരുന്ന പ്രവീൺ റാണക്ക് ജാമ്യം ലഭിച്ചു. വിവിധ ജില്ലകളിലെ കോടതികളിൽ 260 വഞ്ചനാ കേസുകൾ ഉണ്ടായിരുന്നു. ഈ കേസുകളിൽ ജാമ്യം ലഭിച്ചതോടെ പ്രവീൺ റാണ ജയിൽ മോചിതനായി.

കഴിഞ്ഞ 10 മാസമായി വിയ്യൂർ ജില്ലാ ജയിലിൽ റിമാൻഡിലായിരുന്നു. വയനാട്ടിലെ അവസാന കേസിലും ജാമ്യം ലഭിച്ചതോടെയാണ് റാണ പുറത്തിറങ്ങിയത്. തൃശൂരിലെ സേഫ് ആൻഡ് സ്ട്രോങ്ങ് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ പ്രവീൺ റാണ കോയമ്പത്തൂരിൽ നിന്നാണ് പിടിയിലായത്. തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കിയതിന് പിന്നാലെ ജനുവരി ആറിനാണ് ഇയാൾ സംസ്ഥാനത്ത് നിന്നും മുങ്ങിയത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണയ്ക്ക് എതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ ലഭിച്ചിരുന്നു.

Related posts

തൃശൂരിൽ വൻ കഞ്ചാവ് വേട്ട; 4 കിലോ കഞ്ചാവുമായി 3 പേർ എക്‌സൈസ് പിടിയിൽ

Sudheer K

വൃദ്ധ സദനത്തിൽവെച്ച് വിവാഹം: ഒടുവിൽ ലക്ഷ്മി അമ്മാളുവിനെ തനിച്ചാക്കി കൊച്ചനിയൻ യാത്രയായി

Husain P M

കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയിൽ സ്ഫോടനം; ചേലക്കര സ്വദേശിക്ക് ഗുരുതര പരിക്ക്

Sudheer K

Leave a Comment

error: Content is protected !!