പുതുക്കാട്: ബസ് ഇരുചക്ര വാഹനങ്ങളിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ക്ക് പരിക്ക്. പുതുക്കാട് റെയില്‍വേ ഗേറ്റിന് മുന്നില്‍ ബ്രേക്ക് നഷ്ടപ്പെട്ട സ്വകാര്യ ബസ് അഞ്ച് ഇരുചക്ര വാഹനങ്ങളില്‍ ഇടിച്ചു കയറി രണ്ടുപേര്‍ക്ക് പരിക്ക്.
ഇന്ന് രാവിലെയാണ് സംഭവം. ഗേറ്റ് തുറക്കുന്നതിന് വേണ്ടി കാത്തുനിന്ന ഇരുചക്ര വാഹങ്ങളിലൂടെ ആണ് ബസ് കയറി ഇറങ്ങിയത്. ബസ് വരുന്നത് കണ്ട് പുറകിൽ ഉള്ള വാഹന യാത്രക്കാർ ഓടി മാറിയത് മൂലം വൻ ദുരന്തം ഒഴിവായി. വാഹനങ്ങൾ റോഡിൽ ഇട്ട് ഓ ടിമാറുന്നതിനിടെ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ചേർപ്പിൽ നിന്ന് പുതുക്കാട്ടേക്ക് വന്നിരുന്ന വാടക്കുംനാഥൻ ബസ് ആണ് അപകടത്തിന് ഇടയാക്കിയത്. കയറ്റമുള്ള ഭാഗത്തു ഗേറ്ററിനോട് ചേർന്ന് ഇട്ടിരുന്ന ബസ് പെട്ടന്ന് പുറകിലേക്ക് വരുകയായിരുന്നു. ഈ സമയത്ത് ബസിന്റെ പുറകിൽ നിരവധി വാഹനങ്ങൾ ഉണ്ടായിരുന്നു. അപകടത്തിൽ പെട്ട ഇരുചക്രവാഹനങ്ങൾ ഭാഗികമായി തകർന്നു. പുതുക്കാട് പോലീസ് സ്ഥലത്തെത്തി.