കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ കാറിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. അപകടത്തിനിരയാക്കിയ കാർ നിർത്താതെ പോയി. പരിക്കേറ്റ മകനെ കാണാൻ എത്തിയ അച്ഛനും ബന്ധുവിനും ബൈക്ക് അപകടത്തിൽ പാരിക്കേറ്റു.
ചേറ്റുവ തീരദേശ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കൊടുങ്ങല്ലൂർ സ്വദേശി വേങ്ങരപ്പറമ്പിൽ അവിനാശ്.എസ്. മാധവൻ (39)ആണ് കാർ ഇടിച്ച് പരിക്കേറ്റത്. ബുധനാഴ്ച്ച രാത്രിയിലായിരുന്നു അപകടം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അവിനാശിനെ ഇന്നോവ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ കൊടുങ്ങല്ലൂർ മെഡികെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകന് പരിക്കേറ്റത് അറിഞ്ഞു ആശുപത്രിയിലേക്ക് വന്ന അവിനാശിന്റെ അച്ഛനും(സേതുമാധവൻ ), ബന്ധുവിനും(ശ്രീക്കുട്ടൻ ) എന്നിവർക്കാണ് ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റത്. ഇവരെയും മെഡികെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.