തൃപ്രയാർ: 10 ദിവസമായി തൃപ്രയാർ പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടന്നുവരുന്ന തൃപ്രയാർ നാടകവിരുന്നിന് സമാപനമായി നാടകവിരുന്ന് ചെയർമാൻ ഉണ്ണികൃഷ്ണൻ തഷ്നാത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ മണപ്പുറം ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടരും ആയ വി.പി. നന്ദകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
നാടകവിരുന്നിന്റെ സിൽവർ ജൂബിലി ലോഗോ നടനും സംവിധായകനുമായ മേജർ രവി, നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിക്ക് നൽകി പ്രകാശനം ചെയ്തു. സംഗീതസംവിധായകൻ രതീഷ് വേഗ മുഖ്യാതിഥിയായിരുന്നു. മുൻ എംഎൽഎ ഗീതഗോപി, കവി എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, തൃപ്രയാർ പ്രസ് ക്ലബ് പ്രസിഡൻറ് പ്രേമചന്ദ്രൻ വടക്കേടത്ത് എന്നിവർ പ്രസംഗിച്ചു. നാടകവിരുന്ന് പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കെ.ആർ. മധു സ്വാഗതവും, ജനറൽ കൺവീനർ കെ.വി. രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.