അരിമ്പൂർ: കേരള കർഷക സംഘം അരിമ്പൂർ, അന്തിക്കാട്, മണലൂർ കമ്മറ്റികളുടെ നേതൃത്വത്തിൽ പഠന ക്യാംപ് സംഘടിപ്പിച്ചു. അരിമ്പൂരിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.വി. ഹരിദാസൻ ഉദ്ഘാടനം ചെയ്തു.
സംഘം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ജയപ്രകാശ് അധ്യക്ഷനായി. കർഷക സംഘം എരിയ കമ്മിറ്റി അംഗം കെ.കെ. മനോജ് ക്ലാസെടുത്തു. കെ.രാഗേഷ്, ഇ.കെ. അനിൽകുമാർ സംസാരിച്ചു. അന്തിക്കാട് സിഐടിയു ഓഫീസിൽ സിപിഎം ലോക്കൽ സെക്രട്ടറി എ.വി. ശ്രീവത്സൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ജില്ലാ കമ്മിറ്റിയംഗം ലതി വേണുഗോപാൽ, ഏരിയ പ്രസിഡൻ്റ് കെ.പി. ആലി ക്ലാസ് നയിച്ചു. കെ.വി. രാജേഷ് അധ്യക്ഷനായി.ടി. ജി. ദിലീപ് കുമാർ, വി.ശരത് സംസാരിച്ചു. മണലൂരിൽ കർഷകസംഘം ഏരിയ സെക്രട്ടറി വി.എൻ. സുർജിത്ത് ഉദ്ഘാടനം ചെയ്തു. ഏരിയ ട്രഷറർ ശ്രീകുമാർ വാക ക്ലാസെടുത്തു.പി.എ. പ്രസാദ് അധ്യക്ഷനായി. എൻ.ആർ.എസ് ബാബു സംസാരിച്ചു.