കാഞ്ഞാണി: പീതാംബരൻ രാരമ്പത്തിന്റെ 12-മത് മ്യൂസിക് ആൽബം “രാഗാമൃതം ” പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥ് ഭദ്രദീപം കൊളുത്തി യുട്യൂബിൽ റിലീസ് ചെയ്തു.
വാടാനപ്പള്ളി ലയൺസ് ക്ലബ് പ്രസിഡന്റ പ്രവീജിത്ത്, മുൻ പ്രസിഡന്റ് സി.ബി. സുനിൽകുമാർ കാഞ്ഞാണി ലയൺസ് ക്ലബ് പ്രസിഡന്റ് ആന്റണി വർക്കി തോപ്പിൽ, കോൺഗ്രസ്മണലൂർ മണ്ഡലം പ്രസിഡന്റ് എം.വി. അരുൺ, ബബിൽ ഗോപിനാഥ്, രാമൻകുട്ടി തൃശൂർ, കെ.വി.ജോർജ്, അമ്മ അനിൽകുമാർ, ഷൈജൻ ശ്രീവത്സൻ, സേവാഭാരതി മണലൂർ യൂണിറ്റ് സെക്രട്ടറി സൂര്യാനാരായണൻ, ജില്ലാ ബാങ്ക് റിട്ടയേർഡ് ജീവനക്കാരൻ ശശി,ആക്ടസ് കാഞ്ഞാണി യൂണിറ്റ് വൈസ് പ്രസിഡന്റ് ഡോ. സജീവ്, ട്രഷറർ രാജീവ്, പദ്മ പീതംബരൻ, ബേബി ഗോപിനാഥ് എന്നിവർ പങ്കെടത്തു.
പീതാംബരൻ രാരമ്പത്ത് ഗാനരചനയും കെ.ജെ. ശ്രീരാജ്. സംഗീതവും നൽകിയ ആൽബം സനീഷ് ഉണ്ണികൃഷ്ണനാണ് സംവിധാനം ചെയ്തിരിക്കുന്നത്. അർജുൻ മുരളീധരനാണ് ആലാപനം. ഗായകൻ ഗോവിന്ദ് വേലായുധനും കുമാരി ഫവ്യയും അഭിനയിച്ചിരിക്കുന്നു. പുറത്തിറങ്ങിയ ” ദി ഗട്ടർമാൻ ” രാഗനിശ എന്നീ ആൽബങ്ങൾ അവാർഡ് നേടിയിട്ടുണ്ട്. നാല് ഭക്തി ഗാനങ്ങൾ മറ്റു അഞ്ച് മ്യൂസിക് ആൽബങ്ങൾ എന്നിവ യു ട്യൂബ് ” ധ്രുവ മ്യൂസിക്” ചാനലിൽ ലഭിക്കും.