വാടാനപ്പള്ളി : നിയന്ത്രണം വിട്ട കാർ മതിലിടിച്ചു തകർത്തു.കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പടെയുള്ള രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാടാനപ്പള്ളി പോലീസ് സ്റ്റേഷനു കിഴക്കുഭാഗം സംസ്ഥാനപാതയിൽ ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടം.
ത്യശൂരിൽ നിന്ന് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വാടാനപ്പള്ളി സ്വദേശികളാണ് അപകടത്തിൽപ്പെട്ട കാറിൽ യാത്ര ചെയ്തിരുന്നത്.