ഏങ്ങണ്ടിയൂർ: ഹൈവേ വികസനവുമായി ബന്ധപ്പെട്ട് രണ്ടായി മാറാനൊരുങ്ങുന്ന ചേറ്റുവ എം.ഇ.എസ് സെന്ററിൽ ഉചിതമായ സ്ഥലത്ത് പ്രദേശ വാസികളുടെ യാത്രാ ക്ലേശം പരിഹരിക്കാൻ ഒരടിപാത നിർമിക്കണമെന്നാവശ്യപ്പെട്ട് ചേറ്റുവ എൻഎച്ച് ആക്ഷൻ കൗൺസിൽ നടത്തിവരുന്ന സമരത്തിന്റെ നാലാം ഘട്ടമായി ചേറ്റുവ കടവ് മുതൽ കണ്ണികളായി ചേർന്ന പ്രതിഷേധ മനുഷ്യ ചങ്ങലയിൽ സ്ത്രീകളും, കുട്ടികളുമടക്കം പ്രദേശത്തെ നൂറുകണക്കിനാളുകൾ കണ്ണികളായി.
ചേറ്റുവ പാലം മുതൽ ചുള്ളി പിടി വരെ ഒന്നര കിലോമീറ്ററോളം ജനങ്ങൾ ചങ്ങലയിൽ കണ്ണികളായി. വൈകീട്ട് ആരംഭിച്ച മനുഷ്യ ചങ്ങലക്കു ശേഷം പ്രതിഞ്ജ ചൊല്ലുകയും, നൂറ് പന്തങ്ങൾ കൊളുത്തി പ്രതിഷേധ ജ്വാല തീർക്കുകയും ചെയ്തു. തുടർന്ന് നടന്ന പൊതുയോഗം മുതിർന്ന മാധ്യമ പ്രവർത്തകൻ എം.പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ചെയർമാൻ ഗ്രാമപഞ്ചായത്തംഗം സുമ്മയ്യ സിദ്ധീക്ക് അദ്ധ്യക്ഷത വഹിച്ചു. എം.എ. സീബു, ഇർഷാദ്. കെ. ചേറ്റുവ, വി.പി. അബ്ദുൽ ലത്തീഫ് ഹാജി, കെ.പി.ആർ. പ്രതീപ് എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ എസ്.എ. നജീബ് ബാബു സ്വാഗതവും, കോഡിനേറ്റർ പി.എം. മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു. ആർ.എം. ഷംസു, എ.ഇ. നൗഷാദ് , കെ എ. മുഹമ്മദ് റഷീദ്, അഷറഫ് പാഷ്, ഓമന സുബ്രമണ്ണ്യൻ, ആർ.എം. സിദ്ധീക്ക്, സെയ്തു ഹാജി വലിയകത്ത് എന്നിവർ നേതൃത്വം നൽകി.