News One Thrissur

Thrissur

പീതാംബരൻ രാരമ്പത്തിന്റെ 12-മത് മ്യൂസിക് ആൽബം “രാഗാമൃതം ” തിങ്കളാഴ്ച റിലീസ് ചെയ്യും

കാഞ്ഞാണി: പീതാംബരൻ രാരമ്പത്തിന്റെ 12-മത് മ്യൂസിക് ആൽബം “രാഗാമൃതം ” തിങ്കളാഴ്ച റിലീസ് ചെയ്യും. കാലഘട്ടത്തിനനുസൃതമായ പ്രണയ രംഗങ്ങൾ ഉൾപ്പെടുത്തി സനീഷ് ഉണ്ണികൃഷ്ണനാണ് സംവിധാനം ചെയ്തത്.

പീതാംബരൻ രാരമ്പത്ത് ഗാനരചനയും, കെ.ജെ. ശ്രീരാജ് സംഗീതവും നൽകി. ഗന്ധർവ്വ സംഗീത വിന്നർ അർജുൻ മുരളീധരനാണ് ആലപനം. ഗായകൻ ഗോവിന്ദ് വേലായുധനും, കുമാരി ഫവ്യയും അഭിനയിച്ചിരിക്കുന്നത്. പുറത്തിറങ്ങിയ ദി ഗട്ടർമാൻ, രാഗനിശ എന്നീ ആൽബങ്ങൾ അവാർഡ് നേടിയിട്ടുണ്ട്. 4 ഭക്തി ഗാനങ്ങൾ മറ്റു 5 മ്യൂസിക് ആൽബങ്ങൾ എന്നിവ യു ട്യൂബ് ” ധ്രുവ മ്യൂസിക്” ചാനലിൽ കാണാം. ആൽബം ഒക്ടോ. 23 ന് ‘മഹാനവമി ദിനത്തിൽ ഓട്ടൻ തുള്ളൽ കലാചര്യൻ മണലൂർ ഗോപിനാഥ് യു ട്യൂബിൽ റിലീസ് ചെയ്യും. പത്രസമ്മേളനത്തിൽ പീതാംബരൻ രാരമ്പത്ത്, ശ്രീരാജ് , സോമൻ വടശ്ശേരി, ഗോവിന്ദ്, ഷിജു കുറുവത്ത്, എം.വി. അരുൺ എന്നിവർ പങ്കെടുത്തു.

Related posts

കാഞ്ഞാണിയിൽ മന്ത്രി വി.എൻ. വാസവനെതിരെ കരിങ്കൊടി; രണ്ട് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

Sudheer K

പ്രണയ വിവാഹിതയായ മകള്‍ക്ക് പിതാവില്‍ നിന്നുള്ള വിവാഹ ചെലവിന് അര്‍ഹതയില്ലെന്ന് കുടുംബക്കോടതി ഉത്തരവ്

Sudheer K

നവകേരള സദസ്സ്: നാട്ടികയിൽ വിളംബര ഘോഷയാത്ര

Sudheer K

Leave a Comment

error: Content is protected !!