പുതുക്കാട് : കോണ്‍ഗ്രസ്സ് നടത്തിയ പാലിയേക്കര ടോള്‍ പ്ലാസ വളയല്‍ മാര്‍ച്ചിനെതിരെ എംപിമാരുള്‍പ്പടെ 145 പേര്‍ക്കെതിരെ പുതുക്കാട് പോലീസ് കേസെടുത്തു. ഏഴു ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചു എന്ന് കാട്ടിയാണ് കേസടുത്തത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ ടോള്‍പ്ലാസ വളയല്‍ സമരമാണ് കേസിനാധാരം.
ടി എൻ പ്രതാപൻ എംപി, രമ്യ ഹരിദാസ് എംപി എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.ഡിസിസി പ്രസിഡൻറ് ജോസ് വെള്ളൂർ, മുന്‍ എം.എല്‍.എ അനിൽ അക്കര, ജോസഫ് ടാജറ്റ് എന്നിവരാണ് മറ്റു പ്രതികള്‍. ഇവരെ കൂടാതെ കണ്ടാലറിയാവുന്ന 145 പേർക്കെതിരെയും കേസുണ്ട്.