അന്തിക്കാട്: പാലിയേക്കര ടോൾ പ്ലാസയിലെ കൊള്ളയ്ക്കെതിരെ സമരം ചെയ്ത ടി.എൻ. പ്രതാപൻ എം.പി.യേയും, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഉൾപ്പെടെയുള്ള നേതാക്കളെയും അകാരണമായി മർദിച്ച പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് അന്തിക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
മണ്ഡലം പ്രസിഡന്റ് കെ.ബി. രാജീവ് , കെപിസിസി വിചാർ വിഭാഗ് സംസ്ഥാന കമ്മിറ്റിയംഗം രാമചന്ദ്രൻ പള്ളിയിൽ, കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ജില്ല കോർഡിനേറ്റർ കിരൺ തോമാസ്, മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി റസിയ ഹബീബ്, കർഷക കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് സുധീർ പാടൂർ, ഗ്രാമ പഞ്ചായത്തംഗം ശാന്ത സോളമൻ, മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് അക്ബർ പട്ടാട്ട് എന്നിവർ പ്രസംഗിച്ചു. വിജയൻ മാണിക്കത്ത്, ഡെന്നി അരിമ്പൂർ, ഷീജ രാജു, പദ്മിനി ക്രോസ്റ്റോവ്, ഷീല കൃഷ്ണൻകുട്ടി, അരുൺ ഹർഷൻ പാടൂർ, പ്രശാന്തൻ, മണി പൊന്നമ്പലത്ത്, ഗോപി വേലായുധൻ, ആധിത്യൻ ഗിരീഷ്, എൻ.എ. പ്രദീപ് എന്നിവർ നേതൃത്വം നൽകി.