മതിലകം: സൈക്കിളിൽ കാറിടിച്ച് സ്കൂൾ വിദ്യാർഥിക്ക് പരിക്ക്. മതിലകം സെൻ്റ് ജോസഫ്സ് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർഥി മതിലകം തിരുവിതാംകോട്ട് ഷാജിയുടെ മകൻ മുഹമ്മദ് സഫറിനാണ് (11) പരിക്കേറ്റത്.
കുട്ടിയെ പുന്നക്കബസാറിലെ ആക്ടസ് ആംബുലൻസിൽ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് ആറ് മണിയോടെ മതിലകം പള്ളിവളവിലായിരുന്നു അപകടം. വെള്ളാങ്കല്ലൂർ അരിപ്പാലം ഭാഗത്തേക്ക് പോയിരുന്ന കാറാണ് ട്യൂഷൻ കഴിഞ്ഞു വരികയായിരുന്ന കുട്ടിയുടെ സൈക്കിളിൽ ഇടിച്ചത്. ഈ സമയം കുന്നംകുളം കായിക മേളയിൽ നിന്നും മടങ്ങി വരികയായിരുന്ന ഇതേ സ്കൂളിലെ ടീച്ചർമാരും ആംബുലൻസ് പ്രവർത്തകരും ചേർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.