പഴുവിൽ : സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി ഉത്സവം വർണ്ണശബളമായി ആഘോഷിച്ചു. വ്യാഴാഴ്ച വൈകീട്ട് ദീപാരാധന, തായമ്പക, ഭസ്മക്കാവടി എന്നിവയും, ഷഷ്ഠി ദിവസമായ വെള്ളിയാഴ്ച രാവിലെ അഭിഷേകം, വിശേഷാൽപൂജകൾ, ശീവേലി, രഥയാത്ര, കാവടിയാട്ടം, ഷഷ്ഠി ഊട്ട്, തുടർന്ന് ദേശങ്ങളുടെ അഭിഷേകം, വൈകീട്ട് ദീപാരാധന, ഭസ്മക്കാവടി എന്നിവയുമുണ്ടായി.
പടിഞ്ഞാട്ടുമുറി, കിഴക്കുംമുറി, ചാഴൂർ റോഡ്, തൃപ്രയാർ ശ്രീഷൺമുഖസമാജം എന്നീ ദേശക്കൂട്ടായ്മകളാണ് ഷഷ്ഠി ആഘോഷത്തിൽ പങ്കാളികളാകുന്നത്. തകിൽ-നാഗസ്വരം, ചിന്ത്പാട്ട്, ശിങ്കാരിമേളം, ചെണ്ടമേളം, ഫ്യൂഷൻ, വിവിധ നാടൻ കലാരൂപങ്ങൾ എന്നിവയുണ്ടായി. ഉച്ചയോടെ വിവിധ ദേശങ്ങളിൽ നിന്നുള്ള കാവടികൾ ക്ഷേത്രാങ്കണത്തിലെത്തി.