News One Thrissur

Thrissur

40 പവൻ തനി തങ്കം, പ്രിയപ്പെട്ട കണ്ണനുള്ള പ്രവാസിയുടെ വഴിപാട്

തൃശൂര്‍: ഗുരുവായുരപ്പന് വഴിപാടായി ലഭിച്ചത് പൊന്നിൽ തീർത്ത ഓടക്കുഴൽ. നാൽപത് പവനോളം തൂക്കം വരുന്ന ഓടക്കുഴൽ സമർപ്പിച്ചത് ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ്.

ഇന്ന് പുലർച്ചെ നാലു മണിയോടെയായിരുന്നു സമർപ്പണം. ക്ഷേത്രം അസിസ്റ്റന്‍റ് മാനേജർ ലെജുമോൾ പൊന്നോടക്കുഴൽ ഏറ്റുവാങ്ങി. രതീഷ് മോഹന്‍റെ കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. ഷാർജയിൽ ബിസിനസ് നടത്തുന്ന രതീഷ് മോഹൻ എല്ലാ മലയാള മാസം ഒന്നാം തീയതിയും അന്നദാന സഹായവും നൽകി വരുന്നുണ്ടെന്ന് ക്ഷേത്ര അധികൃതര്‍ അറിയിച്ചു.

Related posts

യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

Sudheer K

തൊഴിലുടമയെ വെട്ടി ഇതര സംസ്ഥാന തൊഴിലാളി; ആക്രമണം ബസ് കാത്തു നില്‍ക്കുന്നതിനിടെ

admin

പെരിഞ്ഞനത്ത് യുവതിക്ക് നേരെ ആക്രമണം

Sudheer K

Leave a Comment

error: Content is protected !!