പാവറട്ടി:സി പി ഐ എം മണലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാവറട്ടി കവലയിൽ ഫലസ്തീൻ ഐക്യദാർഢ്യ സദസ് നടത്തി.സി പി ഐ എം ജില്ല സെക്രട്ടറിയേറ്റ്അംഗം മുരളി പെരുനെല്ലി എം എൽ എ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സി കെ വിജയൻ അധ്യക്ഷനായി.
ജില്ല കമ്മിറ്റിയംഗം ടി വി ഹരിദാസ്, സി ഐ ടി യു മണലൂർ ഏരിയ സെക്രട്ടറി വി ജി സുബ്രഹ്മണ്യൻ, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല എക്സിക്യൂട്ടീവ് അംഗം ഗീത ഭരതൻ, കെ എസ് കെ ടി യു ഏരിയ സെക്രട്ടറി പി എ രമേശൻ, കേരള കർഷകസംഘം ഏരിയ സെക്രട്ടറി വി എൻ സുർജിത്ത്, എന്നിവർ സംസാരിച്ചു.