തൃപ്രയാർ : വലപ്പാട് ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നാട്ടിക പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയർമാനുമായ എം.ആർ ദിനേശൻ നിർവഹിച്ചു. പബ്ലിസിറ്റി ചെയർമാനും തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ വി.കല അധ്യക്ഷയായി. നാട്ടിക വെസ്റ്റ് കെ.എം.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ എലൈൻ മേരി നോയലാണ് ലോഗോ രൂപകൽപന ചെയ്തത്.
ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂബി പ്രദീപ്, ഗ്രാമ പഞ്ചായത്തംഗമായ സി.എസ് മണികണ്ണൻ, പി.വി സെന്തിൽകുമാർ, ഗ്രീഷ്‌മ സുഖിലേഷ്, നികിത പി. രാധാകൃഷ്ണൻ, പ്രാധാനാധ്യാപിക വി.സുനിത, പി.ടി.എ പ്രസിഡണ്ട് പി.എസ്.പി നസീർ സംസാരിച്ചു. ജനറൽ കൺവീനർ ജയബിന്നി സ്വാഗതവും പബ്ലിസിറ്റി കൺവീനർ ബാസ്റ്റ്യൻ കെ.വിൻസെന്റ് നന്ദിയും പറഞ്ഞു.