അന്തിക്കാട്: സിപിഐ അന്തിക്കാട് വെസ്റ്റ് ലോക്കൽ കമ്മിറ്റി പടിയം വില്ലേജ് ഓഫീസിന് സമീപം നിർമിക്കുന്ന വി.കെ.വാസു സ്മാരക മന്ദിരത്തിന്റെ തറക്കല്ലിടൽ സിപിഐ .ദേശീയ കൗൺസിൽ അംഗം സി.എൻ.ജയദേവൻ നിർവഹിച്ചു. വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ.കെ.പ്രദീപ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.എസ്.സുനിൽകുമാർ, ഷീല വിജയകുമാർ, കെ.പി.സന്ദീപ്, സി.സി. മുകുന്ദൻ എംഎൽഎ, സി.ആർ.മുരളീധരൻ, ടി.കെ.മാധവൻ, കെ.എം.കിഷോർ കുമാർ, കെ.എൻ.ജയദേവൻ, ജ്യോതിലക്ഷമി വസന്തൻ, സി.കെ.കൃഷ്ണകുമാർ, വി.ഡി.രത്നാകരൻ എന്നിവർ പ്രസംഗിച്ചു.