വാടാനപ്പള്ളി: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മധ്യവയസ്കനെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. മുറ്റിച്ചൂർ സ്വദേശി വലിയകത്ത് ലത്തീഫി (50)നെയാണ് വാടാനപ്പള്ളി എസ്ഐ അജിത്തും സംഘവും അറസ്റ്റ് ചെയ്തത്. സ്കൂട്ടറിൽ വാടാനപ്പള്ളി ഭാഗത്തേക്ക് പുകയില ഉൽപ്പന്നവുമായി എത്തിയപ്പോഴാണ് ഇയാൾ പോലീസിൻ്റെ പിടിയിലായത്. പ്രതിയുടെ സ്കൂട്ടറിൽ നിന്നും 465 പാക്കറ്റ് ഹാൻസ് കണ്ടെടുത്തു.
പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്ന തീരദേശത്തെ ഹോൾ സെയിൽ കച്ചവടക്കാരനാണ് ലത്തീഫ്. സമാനമായ രീതിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതിന് ലത്തീഫിനെതിരെ വലപ്പാട്, വാടാനപ്പള്ളി, അന്തിക്കാട് സ്റ്റേഷനുകളിൽ കേസുകളുണ്ട്.
അഡീഷണൽ എസ് ഐ റഫീഖ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ , ജ്യോതിഷ്, ശ്രീജിത്ത്, സുനീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ വാടാനപ്പള്ളി എംബിഎ ടീസ്റ്റാളിൽ നിന്നും പുകയില വസ്തുക്കൾ കണ്ടെത്തി. കടയുമ ധർമേഷ് കുമാറിനെതിരെ കേസെടുത്തു.