News One Thrissur

Anthikad

അന്തിക്കാട് പഞ്ചായത്തിൽ 4 കുടുംബങ്ങൾക്ക് ജീവിതമാർഗ്ഗത്തിനായി 44 ആടുകളെ സൗജന്യമായി നൽകി.

അന്തിക്കാട്: അന്തിക്കാട് പഞ്ചായത്തിലെ 4 കുടുംബങ്ങൾക്ക് ജീവിതോപാധിയായി 44 ആടുകളെ സൗജന്യമായി നൽകി.2, 22,000 രൂപ ചിലവഴിച്ചാണ് 4 ഗുണഭോക്താക്കൾക്ക് 11 ആട്ടിൻകുഞ്ഞുങ്ങളെ വീതം വിതരണം ചെയ്തത്. അന്തിക്കാട് പഞ്ചായത്ത് പ്രസിഡണ്ട്‌ ജ്യോതി രാമൻ ഉദ്‌ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് :പ്രസിഡണ്ട്‌ പി എസ് സുജിത്ത് അധ്യക്ഷനായി. അന്തിക്കാട് വെറ്ററിനറി പോളിക്ലിനിക് വെറ്ററിനറി സർജൻ ഡോ രേഖ പി രാഘവൻ പദ്ധതി വിശദീകരിച്ചു.ജനപ്രതിനിധികളായ മേനക മധു, സരിത സുരേഷ്, രൺജ്ജിത്ത് കുമാർ, ജീനനന്ദൻ, വെറ്റി റിനറി ഓഫീസർകെ ശിവദാസ്. എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ 4 പട്ടികജാതി കുടുംബങ്ങൾക്കാണ് 11 വീതം ആട്ടിൻ കുഞ്ഞുങ്ങളെ സൗജന്യമായി നൽകിയത്.

Related posts

മാമ്പുള്ളിയിൽ വിടിനുനേരെ അജ്ഞാത സംഘത്തിൻ്റെ ആക്രമണം; കാറിന്റെ ചില്ല് തകർത്തു

Sudheer K

കരിക്കൊടിയിൽ കുടിവെള്ളമില്ല; വാട്ടർ ടാങ്കിനു മുന്നിൽ പഞ്ചായത്തംഗത്തിൻ്റെ നിരാഹാരം

Sudheer K

മനക്കൊടി സ്വദേശിയായ യുവാവ് അബുദാബിയിൽ മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!