കാഞ്ഞാണി: കാലപ്പഴക്കം മൂലം തകർച്ച നേരിടുന്ന ഏനാമാക്കൽ ഇടിയഞ്ചിറ. റഗുലേറ്ററുകൾ പുതുക്കി നിർമ്മിച്ച് കൃഷിയിടങ്ങളിലെ ഉപ്പ് വെള്ള ഭീഷണി തടയണമെന്നും ഏനാമാക്കൽ പള്ളിക്കടവിൽ സ്വകാര്യ വ്യക്തികൾ നികത്തിയ പുഴ പ്രദേശങ്ങൾ പൂർവ്വാവസ്ഥയിലാക്കണമെന്നും കെഎസ്കെടിയു മണലൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ടി.കെ.വാസു ഉദ്ഘാടനം ചെയ്തു. ടി.കെ.ചന്ദ്രൻ പതാക ഉയർത്തി.
മരിയ ഓഡിറ്റോറിയത്തിലെ ടി.വി.അർജുനൻ നഗറിൽ നടത്തിയ സമ്മേളനത്തിൽ ഏരിയ പ്രസിഡണ്ട് ടി.കെ.ചന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം പി.മോഹൻദാസ് സംഘടന റിപ്പോർട്ടും, ഏരിയ സെക്രട്ടറി പി.എ. രമേശൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം എ.ആർ.കുമാരൻ, സി പി ഐഎംജില്ലാ കമ്മിറ്റി അംഗങ്ങളായ ടി വി ഹരിദാസൻ, സി കെ വിജയൻ, ബിന്ദു പുരുഷോത്തമൻ, എ എസ് ദിനകരൻ, സംഘാടക സമിതി ചെയർമാൻ കെ വി.ഡേവീസ് എന്നിവർ സംസാരിച്ചു.
പി കെ അരവിന്ദൻ ,ബേബി ഡേവീസ്, സിജി മോഹൻദാസ് എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.കെ എ ബാലകൃഷ്ണൻ പ്രമേയം അവതരിപ്പിച്ചു.ഭാരവാഹികൾ കെ ആർ ബാബുരാജ് (പ്രസിഡണ്ട്), പി എ രമേശൻ (സെക്രട്ടറി), പി എ ഷൈൻ (ട്രഷറർ)