കാഞ്ഞാണി: കാരമുക്ക് സ്വദേശിയായ യുവാവിനെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി. കാരമുക്ക് ചിറക്കാപ്പിന് സമീപം ചിറയത്ത് മോഹനന്റേയും അമ്പിളിയുടേയും മകൻ ശ്രീജിത്തിനെയാണ് (30) ഈറോഡ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മെഡിക്കൽ റപ്രസന്റേറ്റീവായ ശ്രീജിത്ത് സുഹൃത്തുക്കളുമായി
കഴിഞ്ഞ 12 ന് ജോലിസംബന്ധമായ ആവശ്യത്തിന് ബാംഗ്ലൂരിലേക്ക് പോയി ഞായറാഴ്ച നാട്ടിലേക്ക് തിരിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ കൂടെ ഉണ്ടായിരുന്ന ശ്രീജിത്തിനെ കാണാതായതോടെ
സുഹൃത്തുക്കൾ റെയിൽവെ അധിക്യതരുമായി നടത്തിയ അന്വേഷണത്തിലാണ് ഈറോഡ് ആനംക്കൂര് റെയിൽവേ ട്രാക്കിൽ ശ്രിജിത്ത് മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
കമ്പനി ആവശ്യംകഴിഞ്ഞ് രാത്രി ട്രെയിനിൽ മടങ്ങിയ ശ്രീജിത്ത് സുഹൃത്തുക്കളൊപ്പം ഉറങ്ങാൻ കിടന്നെങ്കിലും പിന്നീട് ഫോൺ ചെയ്യാനായി ശ്രീജിത്ത് ട്രയിനിൻ്റെ വാതിലിനു സമീപത്തേക്ക് പോയതായി പറയുന്നു.
ഫോൺ ചെയ്തുകൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി വീണാതാകാമെന്നാണ് കരുതുന്നത്. കുടുതൽവിവരങൾ അറിവായിട്ടില്ല. ഭാര്: ക്യഷ്ണ. മകൻ: ശ്രീയാൻകൃഷ്ണ.