News One Thrissur

Kaipamangalam

കയ്പമംഗലത്ത് മിനിലോറിയിടിച്ച് പോലീസുകാരൻ മരിച്ചു

കയ്പമംഗലം :അറവുശാലയിൽ മിനിലോറിയിടിച്ച് പോലീസുകാരൻ മരിച്ചു. കയ്പമംഗലം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലം സ്വദേശി ആനന്ദ്(37) ആണ് മരിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ മതിലകത്തുള്ള താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം.

മീൻ ലോറിയാണ് ഇടിച്ചെതെന്നാണ് അറിയുന്നത്. ഉടൻ തന്നെ ഹാർട്ട് ബീറ്റ്സ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എആർ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .തിങ്കളാഴ് രാത്രി പതിനൊന്നെകാലോടെ ആയിരുന്നു അപകടം. ഒന്നര വർഷം മുൻപാണ് കയ്പമംഗലം സ്റ്റേഷനിൽ ജോലിക്ക് എത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ട് പോകും.

Related posts

കയ്പമംഗലത്ത് വനിത റെസ്റ്റോറന്റില്‍ മോഷണം

Sudheer K

ദേശീയപാതയിൽ വീണ്ടും അപകടം; സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്

Sudheer K

കയ്പമംഗലത്ത് ബസ്സിടിച്ച് അതിഥി തൊഴിലാളി മരിച്ചു

Sudheer K

Leave a Comment

error: Content is protected !!