തൃപ്രയാർ : പാലപ്പെട്ടി ബീച്ച് വാട്സ് ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ന്യൂ വിജയ കേരള വായനശാല, കുടുംബശ്രീ, സൗഹൃദ സഹായ സമിതി, ഗ്രൂപ്പ് ഇന്ത്യ, വനിത വേദി എന്നിവയുടെ സഹകരണത്തോടെ സൗജന്യ കാൻസർ നിർണയ ക്യാംപ് നടത്തി. തിരുവനന്തപുരം ആർ.സി.സിയുടെ വിവിധ ഡോക്ടർമാർ നേതൃത്വം നൽകി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിഖ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രില്ല സുധി അധ്യക്ഷയായി.ഹെൽത്ത് ഇൻസ്‌പെക്ടർ വി.എസ് രമേഷ്, ആൽഫ പാലിയേറ്റിവ് കെയർ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ ശ ഒ.എസ് വർഗീസ്, പട്ടാമ്പി നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ മഹിമ, കുടുംബശ്രീ ചെയർപേഴ്സൺ സുനിത ബാബു, പി.എസ് ഷജിത്, ശാന്തകുമാർ പള്ളത്ത്, യദു കൃഷ്ണ സംസാരിച്ചു. ദിലീപ് തോട്ടാരത്ത്, കെ.ബി സുധീഷ്, അനിത കാർത്തികേയൻ, സുനിത നാരായണൻ, ജിൻസി രമേഷ് നേതൃത്വം നൽകി.