News One Thrissur

Uncategorized

തൃശൂർ കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

തൃശൂര്‍: പുത്തൂരിനടുത്ത് കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. അബി ജോണ്‍, അര്‍ജുന്‍ അലോഷ്യസ്, നിവേദ് കൃഷ്ണ, സിയാദ് ഹുസൈന്‍ എന്നിവരാണ് മരിച്ചത്. അബി ജോൺ സെന്റ് അലോഷ്യസ് കോളേജിലെ

ഡിഗ്രി വിദ്യാർത്ഥിയും മറ്റുള്ളവർ തൃശൂർ സെന്റ് തോമസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥികളുമാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് അപകടമുണ്ടായത്. കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.

ഒഴുക്കില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവർ അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Related posts

പൊരിബസാറിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

Sudheer K

കഴിമ്പ്രം ബീച്ച് ഫെസ്റ്റ്: ഓലമെടയൽ മത്സരം നടത്തി.

Husain P M

തലച്ചോറിലെ അണുബാധ: അരിമ്പൂർ മനക്കൊടിയിൽ വിദ്യാർത്ഥി മരിച്ചു

Sudheer K

Leave a Comment

error: Content is protected !!