പെരിങ്ങോട്ടുകര: പഴുവിൽ വെസ്റ്റ് എൻ.എസ്.എസ്. കരയോഗത്തിന്റെ 68 ആമത് വാർഷികാഘോഷവും 7 ആമത് പദ്മനാഭ പുരസ്‌കാര സമർപ്പണവും സ്നേഹാദരവും നടന്നു. നായർ സർവിസ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗവും തൃശൂർ താലൂക്ക് യൂണിയൻ പ്രസിഡന്റുമായ അഡ്വ.എ. സുരേശൻ ഉദ്‌ഘാടനം നിർവഹിച്ചു.
കരയോഗം പ്രസിഡന്റ് കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കരയോഗം മുൻ സെക്രട്ടറിയും അധ്യാപകനുമായ
പണിക്കവീട്ടിൽ നന്ദകുമാറിന് പദ്മനാഭ പുരസ്‌കാരം നൽകി ആദരിച്ചു. ബി.ബി.എ, എൽ.എൽ.ബി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ സൂര്യ മധുവിനെയും ചടങ്ങിൽ ആദരിച്ചു.
താലൂക്ക് യൂണിയൻ സെക്രട്ടറി സി. സുരേന്ദ്രൻ, താലൂക്ക് യൂണിയൻ വനിതാ സമാജം സെക്രട്ടറി ഗിരിജ ടീച്ചർ, കടലാശ്ശേരി കരയോഗം പ്രസിഡന്റ് മുരാരി, ചേർപ്പ് കരയോഗം പ്രസിഡന്റ് എം.കെ .ഉണ്ണി, പെരിങ്ങോട്ടുകര കരയോഗം സെക്രട്ടറി യു.പി. കൃഷ്ണനുണ്ണി,
പാറളം കരയോഗം പ്രസിഡന്റ് സി. ഗോപാലകൃഷ്ണൻ, പഴുവിൽ വെസ്റ്റ് എൻ.എസ്.എസ്. കരയോഗം സെക്രട്ടറി പി.വിശ്വനാഥൻ, ട്രഷറർ നിഖിൽ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.