കാഞ്ഞാണി: ആൽഫ പാലിയേറ്റീവ് കെയർ അന്തിക്കാട് ലിങ്ക് സെന്ററിന്റെ നേതൃത്വത്തിൽ ലോക പാലിയേറ്റീവ് കെയർ ദിനാചരണം കാഞ്ഞാണിയിൽ സംഘടിപ്പിച്ചു. മണലൂർ പഞ്ചായത്ത് പ്രസിഡന്റ് സൈമൺ തെക്കത്ത് ഉദ്ഘാടനം ചെയ്തു.
കാഞ്ഞാണി ബസ് സ്റ്റാർഡിനു സമീപം തുറന്ന സ്ഥലത്ത് സജ്ജമാക്കിയ വേദിയിൽ ആരംഭിച്ച സദസ്സിൽ ആൽഫ അന്തിക്കാട് ലിങ്ക് സെന്റർ പ്രസിഡന്റ് കെ.ജി.ശശിധരൻ അധ്യക്ഷനായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സേവ്യർ , ജോഷി ഡി കൊള്ളന്നൂർ, ഡോ. ആന്റണി വർക്കി തോപ്പിൽ , ഊരകം ശാന്തിഭവൻ പാലിയേറ്റീവിലെ ഡോക്ടർ കെ എസ് ശിൽപ എന്നിവർ സംസാരിച്ചു. വിദഗ്ധ പാലിയേറ്റീവ് ഡോക്ടർ രാഹുൽ ലക്ഷ്മൺ പാലിയേറ്റീവ് സംബന്ധിച്ച് മുഖ്യ പ്രഭാഷണം നടത്തി. അന്തിക്കാട് ബ്ളോക്ക് പഞ്ചായത്ത് പരിധിയിലെ സ്കൂളുകളിൽ നിന്നുള്ള സ്കൗട്ട്. ഗൈഡ്, എൻ എസ് എസ് ജൂനിയർ റെഡ്ക്രോസ് , പാലിയേറ്റീവ് ക്ലബ് വിദ്യാർഥികൾ, അധ്യാപകരായ സ്ക്കൂൾ കോർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.
അന്തിക്കാട് ഹൈസ്കുളിൽ നിന്നുള്ള കുട്ടികളുടെ വിഷയം സംബന്ധിച്ചുള്ള ഫ്ലാഷ് മോബും അവതരിപ്പിച്ചു. വൈകിട്ട് 4 ന് സമാപന സമ്മേളനം അന്തിക്കാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. ഡോ.അജയ് രാജ്, ഡോ. നീതുമോൾ ഏബ്രഹാം, ഫിസിയോ തെറാപ്പിസ്റ്റ് എൻ വി മായ. എന്നിവർ സംസാരിച്ചു.