എളവള്ളി: എളവള്ളി പഞ്ചായത്തിലെ കാക്കശ്ശേരി ഗവ എൽ പി സ്കൂളിൽ പ്രഭാത ഭക്ഷണം പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിന്റെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരമാണ് പ്രഭാതഭക്ഷണം നൽകുന്നത്. നാടൻ കോഴിമുട്ട,നേന്ത്രപ്പഴം,മിൽമ പാൽ എന്നിവയാണ് വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ ഭാഗമായി നൽകുന്നത്. ഉദ്ഘാടന ദിവസം ഇഢലി,ഉഴുന്നുവട എന്നിവയും ഉണ്ടായിരുന്നു.
പ്രഭാത ഭക്ഷണം പദ്ധതി എളവള്ളി പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് ഉദ്ഘാടനം ചെയ്തു.ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി സി മോഹനൻ അധ്യക്ഷനായി. ജനപ്രതിനിധികളായ പി എം അബു,ലിസി വർഗീസ്,എസ് എസ് കെ ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ അനീഷ് ലോറൻസ്,പി ടി എ പ്രസിഡണ്ട് വർഷാ സുഭാഷ്,പ്രധാന അധ്യാപകൻ സജീന്ദ്രമോഹൻ,പി എസ് മോളി,പ്രിൻസിതോമസ്. എന്നിവർ സംസാരിച്ചു.