പാവറട്ടി: രണ്ട് ദിവസം നീണ്ടു നിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സി പി ഐ എം മൂന്നാം വാർഡ് അംഗം ഷീബ തോമാസിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. പതിനൊന്നാം വാർഡ് അംഗം കെ കെ സുധ പേര് നിർദേശിച്ചു. ആറാം വാർഡ് അംഗം സിൽജി ജോജു പിൻന്താങ്ങി.
എതിർ സ്ഥാനാർത്ഥികൾ ഇല്ലാത്തതിനാൽ വരണാധികാരിയായപി ഡബ്ലിയു ഡി റോഡ്സ്സ് വിഭാഗം അസിസ്റ്റൻ്റ് എക്സികൂട്ടീവ് എഞ്ചിനിയർ കെ വി മാലിനി വൈസ് പ്രസിഡൻറിനെ എതിരില്ലാതെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.വ്യാഴാഴ്ച ചേർന്ന തെരെഞ്ഞെടുപ്പ് യോഗം ക്വാറം ഇല്ലാത്തതിനെ തുടർന്നാണ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്. ക്വാറം ഇല്ലാതെ അടുത്ത ദിവസത്തിലേക്ക് യോഗം മാറ്റിയാൽക്വാറം ഇല്ലെങ്കിലും തെരെഞ്ഞെടുപ്പ് നടത്താം എന്നതാണ് പഞ്ചായത്ത് ചട്ടം. അതനുസരിച്ചാണ് തെരെഞ്ഞെടുപ്പ് നടന്നത്.
15 അംഗ ഭരണസമിതിയിൽ സിന്ദു അനിൽകുമാറിനെ നേരത്തേ തെരെഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയിരുന്നു.വെള്ളിയാഴ്ച ചേർന്ന തെരെഞ്ഞെടുപ്പ് യോഗത്തിൽ പ്രസിഡൻ്റിനെ കൂടാതെ 5 എൽ ഡി എഫ് അംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്.