തൃപ്രയാർ: ചെമ്മാപ്പിള്ളി – നാട്ടിക തൂക്കുപാലത്തിന് സമീപം വഞ്ചിയിൽ നിന്ന് കനോലിക്കനാൽ പുഴയിൽ വീണ യുവാവിനെ കാണാതായി. നാട്ടിക ചെമ്മാപ്പിള്ളി കോളനി സ്വദേശി കടവത്ത് വീട്ടിൽ കൃഷ്ണദാസിന്റെ മകൻ കൃതീഷിനെ (30)ആണ് കാണാതായത്.
വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. നാട്ടിക ചെമ്മാപ്പിള്ളി കടവിൽ നിന്ന് സുഹൃത്തിനാപ്പം വഞ്ചിയിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. തൂക്കുപാലത്തിന് കിഴക്ക് ഭാഗത്ത് വെച്ച് വഞ്ചിയിൽ നിന്ന് പുഴയിൽ വീഴുകയായിരുന്നുവെന്ന് പറയുന്നു. തിരച്ചിലിനിടെ പുഴയിൽ വീണ സുഹൃത്ത് നാട്ടിക സ്വദേശി വെള്ളാഞ്ചേരി വീട്ടിൽ സുകുമാരൻ മകൻ നിഖിൽ ( 32) നെ തൃപ്രയാർ ആക്ടസ് പ്രവർത്തകർ വലപ്പാട് ദയ
എമർജൻസി കെയറിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വലപ്പാട് പൊലീസും, നാട്ടിക ഫയർഫോഴ്സും ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും കൃതീഷിനെ കണ്ടെത്താനായില്ല. രാത്രിയായതോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ സ്കൂബ ടീമിന്റെ സഹായത്തോടെ തിരച്ചിൽ തുടരും.