പാവറട്ടി: വ്യാഴാഴ്ച്ച നടക്കേണ്ടിയിരുന്ന പാവറട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് കോറമില്ലാത്ത കാരണത്താൽ വെള്ളിയാഴ്ചയിലേക്ക് മാറ്റി വെച്ചു.
ക്വാറത്തിന് 7 അംഗങ്ങൾ വേണമെന്നിരിക്കെ 5അംഗങ്ങൾ മാത്രമാണ് പഞ്ചായത്ത് പ്രസിഡൻ്റിനു പുറമേ യോഗത്തിൽ പങ്കെടുത്തത്.ഇതോടെതെരെഞ്ഞെടുപ്പ് നാളേക്ക് മാറ്റിവെക്കുകയായിരുന്നു.
നാളെ വെള്ളിയാഴ്ച്ച ക്വാറം ഇല്ലെങ്കിലും തെരെഞ്ഞെടുപ്പ് നടക്കുമെന്ന് വരണാധികാരി ചാവക്കാട്പി ഡബ്ലിയു ഡി റോഡ്സ് വിഭാഗം അസിസ്റ്റൻറ് എകസികൂട്ടീവ് എഞ്ചിനിയർ കെ വി മാലിനി പറഞ്ഞു.15 അംഗ ഭരണസമിതിയിൽ സിന്ദു അനിൽകുമാറിനെ നേരത്തേ തെരെഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയിരുന്നു.
വ്യാഴാഴ്ച ചേർന്ന തെരെഞ്ഞെടുപ്പ് യോഗത്തിൽ പ്രസിഡൻ്റിനെ കൂടാതെ 5 എൽ ഡി എഫ് അംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്.യു ഡി എഫിൻ്റെ 5 അംഗങ്ങൾ ഉൾപ്പെടെ 8
അംഗങ്ങൾ ബോധപൂർവ്വം യോഗത്തിൽ നിന്നും വിട്ട് നിൽക്കുകയാണ് ചെയ്തത്.ഇതേ തുടർന്നാണ് തെരെഞ്ഞെടുപ്പ് അടുത്ത ദിവസത്തേക്ക് മാറ്റി വെക്കേണ്ടി വന്നത്.
ഇപ്പോഴത്തേ കക്ഷി നില:
എൽ ഡി എഫ് -5,
യു ഡി എഫ് – 5, എസ് ഡി പി ഐ – 2, ബിജെപി – 1, സ്വതന്ത്ര – 1 എന്നിങ്ങനെയാണ്.