തൃശ്ശൂർ: തായ്‌ലാന്റിൽ നിന്നും കൊച്ചി എയർപോർട്ട് വഴി കടത്താൻ ശ്രമിച്ച ഹൈബ്രിഡ് ഇനത്തിൽപ്പെട്ട രണ്ടര കിലോ കഞ്ചാവ് മണ്ണുത്തി പട്ടിക്കാടുള്ള ലോഡ്ജിൽ നിന്ന് തൃശ്ശൂർ എക്സൈസ് സ്ക്വാഡ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ സ്വദേശി മുഹമ്മദ് ഫാസിൽ പിടിയിൽ. ഇത്തരത്തിലുള്ള കഞ്ചാവ് കേരളത്തിൽ എത്തുന്നത് ആദ്യമായിട്ടാണെന്നും എക്സൈസ് സ്ക്വാഡ് അംഗം പറഞ്ഞു.