News One Thrissur

Thrissur

എടത്തിരുത്തിയിൽ കടന്നൽ കുത്തേറ്റ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു 

എടത്തിരുത്തി: എടത്തിരുത്തിയിൽ തൊഴിലുറപ്പ് പണിക്കിടെ തൊഴിലാളി കടന്നൽ കുത്തേറ്റു മരിച്ചു. ഏഴ് തൊഴിലാളികൾക്ക് കടന്നലിന്റെ കുത്തേറ്റു. എടത്തിരുത്തി കമ്മായി റോഡ് സ്വദേശി തിലകനാണ് (70) മരിച്ചത്.

ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. എടത്തിരുത്തി കൊപ്രക്കളം തെക്ക് ഭാഗത്ത് 23 തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് തോട് വൃത്തിയാക്കുകയായിരുന്നു. തിലകൻ പുൽക്കാടുകൾ വെട്ടുന്നതിനിടെ കടന്നൽ കൂട് ഇളകി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ തിലകനുൾപ്പടെയുള്ളവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിലകൻ മരണപ്പെടുകയായിരുന്നു. തൊഴിലാളികളായ ഔസേപ്പ്, അമ്മിണി, രാധ ധർമ്മൻ, ശാന്ത ചന്ദ്രൻ, സുശീല ശിവരാമൻ, ലക്ഷ്മണൻ, ജോൺസൺ, സുനന്ദ പീതാംബരൻ എന്നിവർക്കാണ് കുത്തേറ്റത്. ഇവർ കരാഞ്ചിറ, കാട്ടൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലാണ്.

Related posts

തൃശ്ശൂർ ഷോപ്പിംഗ് ഫെസ്റ്റിവൽ ലോഗോ സുരേഷ് ഗോപി പ്രകാശനം ചെയ്തു

Sudheer K

അന്തിക്കാട് ഓണച്ചന്ത തുറന്നു

Husain P M

മാലിന്യം നിറഞ്ഞ് തേക്കിൻക്കാട്

Husain P M

Leave a Comment

error: Content is protected !!