News One Thrissur

Pavaratty

കുട്ടികളിൽ പുത്തൻ അനുഭവമുണർത്തി ചലച്ചിത്രോത്സവം സംഘടിപ്പിച്ചു

മുല്ലശ്ശേരി:സമഗ്ര ശിക്ഷാ കേരളം മുല്ലശ്ശേരി ബി ആർ സി യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായ് ചലച്ചിത്രോത്സവം സംഘടിപ്പിച്ചതു പുത്തൻ അനുഭവമുണർത്തി
കുട്ടികളിൽ ഭാഷാവികസനവും സാംസ്കാരിക ഉന്നതിയും കൈവരിക്കുക എന്ന ലക്ഷ്യം മുൻ നിർത്തി ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി തലത്തിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായാണ് ചലച്ചിത്രോത്സവം നടന്നത്.

മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ സീരിയൽ താരം ലിഷോയ് മുഖ്യാതിഥിയായി. പ്രശസ്ത കവി പ്രസാദ് കാക്കശ്ശേരി ബി പി സി അനീഷ് ലോറൻസ് ഡയറ്റ് ഫാക്കൽറ്റി ഡോ.ബാബു വി.ജെ, ട്രെയ്നർ ടി.ടി ടോണി ക്ലസ്റ്റർ കോ ഓഡിനേറ്റർ മജ്ഞുഷ എം.വി എന്നിവർ സംസാരിച്ചു.
സത്യജിത്ത് റേയുടെ- ടു ദി കളർ ഓഫ് പാരഡൈസ്, ദി കിഡ് തുടങ്ങിയ സിനിമകളുടെ പ്രദർശനവും തുടർന്ന് ഓപ്പൺ ഫോറത്തിൽ സിനിമാ വിദഗ്ദർ സിന്റോ ഡേവിഡ്, ലജേഷ് ലക്ഷമൺ എന്നിവർ കുട്ടികളുമായി സംവദിക്കുകയും ചെയ്തു.എട്ട് സ്കൂളിൽ നിന്നായി അറുപത് കുട്ടികൾ ചലച്ചിത്രോത്സവത്തിൽ പങ്കെടുത്തു.

Related posts

ടുഗതർ ഫോർ തൃശൂർ

Sudheer K

പാടൂർ കുണ്ടഴിയൂർ ജി.എം യു.പി. സ്കൂളിലെ ബസ് നിരത്തിലിറങ്ങാൻ ആര് കനിയും?

Sudheer K

സ്വകാര്യ വ്യക്തികൾ കയ്യേറി ഉപയോഗിച്ച് 81 സെൻ്റ് സ്ഥലം 20 വർഷങ്ങൾക്ക് ശേഷം മുല്ലശ്ശേരി പഞ്ചായത്ത് ഭരണസമിതി തിരിച്ചുപിടിച്ചു.

Sudheer K

Leave a Comment

error: Content is protected !!