തൃപ്രയാർ : നാട്ടികയിലെ പ്രധാന റോഡുകളായ ഫിഷറീസ് സ്കൂൾ, ലെമർ സ്കൂൾ, തൃപ്രയാർ ബീച്ച് റോഡ്, നാട്ടിക ബീച്ച് റോഡ്, നാട്ടിക എസ്.എൻ കോളജ് റോഡ് ഉൾപ്പെടെ നാട്ടിക പഞ്ചായത്തിലെ 14 വാർഡുകളിലെയും മുഴുവൻ റോഡുകളും തകർന്ന് യാത്രാ ദുരിതമേറി. റോഡുകളുടെ ശോചനീയാവസ്ഥക്ക് കാരണക്കാരായ നാട്ടിക പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥക്കെതിരെ കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടിക ബീച്ച് റോഡിൽ ഉപരോധ സമരം നടത്തി.
ഡി.സി.സി ജനറൽ സെക്രട്ടറി നൗഷാദ് ആറ്റുപറമ്പത്ത് ഉദ്ഘാടനം ചെയ്തു. മാസങ്ങളായി തകർന്നു കിടക്കുന്ന റോഡുകൾ നന്നാക്കാതെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സമരം പ്രഖ്യാപിച്ചപ്പോൾ റോഡ് പണിയെന്ന പേരിൽ നാട്ടിക ബീച്ച് റോഡിൽ പഞ്ചായത്ത് കാണിക്കുന്ന പ്രഹസനം നാട്ടികയിലെ ജനങ്ങളോടുള്ള വഞ്ചനയാണെന്ന് നൗഷാദ് ആറ്റുപറമ്പത്ത് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പി.എം സിദ്ദീഖ് അധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി വി.ആർ വിജയൻ മുഖ്യ പ്രഭാഷണം നടത്തി.
നാട്ടിക ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഐ ഷൗക്കത്തലി, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.വിനു, സി.ജി അജിത്കുമാർ, എ.എ മുഹമ്മദ് ഹാഷിം, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പ്രദീപ്, കെ.ആർ ദാസൻ, ശ്രീദേവി മാധവൻ, ടി.വി ഷൈൻ, പി.കെ നന്ദനൻ, പി.സി ജയപാലൻ, റീന പത്മനാഭൻ, ജയസത്യൻ, രഹന ബിനീഷ്, കെ.വി സുകുമാരൻ, മധു അന്തിക്കാട്ട് സംസാരിച്ചു.
പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി പി.എ സലീം, പി.എം സുബ്രഹ്മണ്യൻ, കെ.വിനോദ് കുമാർ, യു.ബി മണികണ്ഠൻ, ശ്രീദേവി സദാനന്ദനൻ, സത്യഭാമ രാമൻ, ഹേമ പ്രേമൻ, ഭാസ്‌ക്കരൻ അന്തിക്കാട്ട്, എ.ബി സജീവൻ, കെ.എ വാസു, രാജീവ് അരയംപറമ്പിൽ, മുഹമ്മദാലി കണിയാർക്കോട്, സി.ആർ പവിത്രൻ, സി. ആർ ബാബുരാജ്, എ.എസ് പത്മപ്രഭ, എം.പി വൈഭവ്, നൗഷാദ് ഇബ്രാഹിം, വിപുൽ വടക്കുട്ട്, പി.എസ്. ഷിബു, ഷിനിത ബിജു, പുഷ്പ കുട്ടൻ, സുഗതൻ, ഉണ്ണികൃഷ്ണൻ, മുരളി, സരള, കണ്ണൻ പനക്കൽ, സ്വാലിഹ്, സരോജിനി അപ്പുണ്ണി, പ്രമിള പൂക്കാട്ട്, രഘു നായരുശേരി, ജയരാമൻ അണ്ടേഴത്ത്, ആദർശ്, ലാൽ, ഷാജി പനക്കൽ, ബാബു നേതൃത്വം നൽകി.