News One Thrissur

Anthikad

നാടൻ പാട്ടുകലാകാരൻ രാജേഷ് വെങ്കിടങ്ങിനെ ഖത്തറിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

വെങ്കിടങ്ങ്:നാടൻ പാട്ടു കലാകാരൻ രാജേഷ് വെങ്കിടങ്ങ് (രാജേഷ് മേലേടത്ത് ) (49)നെ ഖത്തറിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. ബുധനാഴ്ച്ച ഉച്ചയോടെയാണ് ഇദ്ദേഹത്തെ മുറിയിൽ മരിച്ച നിലയിൽകണ്ടത്. സൈലൻറ് അറ്റാക്കാണ് മരകാരണമെന്നാണ് പ്രാഥമീക നിഗമനം.രാജേഷ് ജോലിക്ക് എത്താത്തതിനെ തുടർന്ന് അദ്ദേഹത്തിൻ്റെ താമസസ്ഥലത്തേക്ക് അന്വേഷിച്ചെത്തിയവരാണ് മരിച്ച നിലയിൽ കണ്ടത്.മൃതദേഹം ഖത്തറിലെ ഹമദ് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.

അച്ഛൻ: പരേതനായ പത്മനാഭൻ, അമ്മ: സീമന്തിനി.
ഭാര്യ: ലത, മക്കൾ: ആഘോഷ്, ആമ്പൽ.കഴിഞ്ഞ 18 വർഷമായി ഖത്തറിലെ ഒരു വിദ്യാലയത്തിലെ ജീവനക്കാരനായിരുന്നു രാജേഷ്.കഴിഞ്ഞ ഓണത്തിന് നാട്ടിൽ ലീവിനെത്തിയ ഇദ്ദേഹം 20 ദിവസം മുമ്പാണ് മടങ്ങിയത്.ഒമ്പത് വർഷം മുമ്പ് ഇദ്ദേഹത്തിൻ്റെ സഹോദരൻ ഭൂഷണൻ മരണപെട്ടതും ഖത്തറിൽ വെച്ചായിരുന്നു.

കഴിഞ്ഞ ഓണത്തിന് വട്ടകളിയും ഓണകളികളും നാടൻ പാട്ടുകളുമൊക്കെയായി നാട്ടിൽ നിറഞ്ഞ് നിന്ന രാജേഷിൻ്റെ ആകസ്മിക മരണം നാടിനെയാകെ ദുംഖത്തിലാക്കി.

Related posts

ദാഹശമനമേകാൻ അന്തിക്കാട്ട് സെൻ്ററിൽ ഓം കൃഷ്ണ ഡയറിയുടെ സൗജന്യ സംഭാര വിതരണം

Husain P M

അന്തിക്കാട് മഹല്ലിലെ 300 വീടുകൾക്ക് റമളാൻ കിറ്റുകൾ വിതരണം ചെയ്തു

Sudheer K

സഹകരണ സംഘങ്ങളിലെ ഭരണസമിതിയിൽ മൂന്നു ടേം പൂർത്തിയായവരെ പിന്നീട് തുടരാൻ അനുവദിക്കില്ല – മന്ത്രി

Sudheer K

Leave a Comment

error: Content is protected !!