വാടാനപ്പള്ളി : പഠനവും അതിന്റെ സർട്ടിഫിക്കറ്റും കൊണ്ട് മാത്രം ജോലി സാധ്യത ലഭ്യമല്ലെന്നും പരിചയ സമ്പത്ത് പ്രധാനമാണെന്നും ഇന്ത്യാ ആഫ്രിക്ക ട്രേഡ് കൗൺസിൽ കമ്മീഷണർ സി.പി സാലിഹ് പറഞ്ഞു. വാടാനപ്പള്ളി അൽ നൂർ ടെക്നിക്കൽ കോളജ് ഐ.ടി.ഐയിൽ കോൺ വൊക്കേഷൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വാടാനപ്പള്ളി അൽ-നൂർ ടെക്നിക്കൽ കോളജ് ചെയ്ത് കൊണ്ടിരിക്കുന്ന സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു. അൽനൂർ കോളജിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാഥികൾക്ക് തന്റെ സ്ഥാപനം ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ ജോലി ലഭ്യമാക്കുന്നതിനാവശ്യമായ എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.
അൽനൂർ ട്രസ്റ്റ് ചെയർമാൻ ആർ.കെ ഖാലിദ് ഹാജി അധ്യക്ഷനായി.
കോളജ് ഡയറക്ടർ ഹംസ മന്ദലംകുന്ന്, പ്രിൻസിപ്പൽ വി.സതീഷ്, പി.ആർ.ഒ പി.എ ഷാഹുൽ ഹമീദ്, ട്രഷറർ ടി.കെ ഷാഹുൽ ഹമീദ്, പി.ടി.എ പ്രസിഡന്റ് രാജി മണികണ്ഠൻ, വൈസ് പ്രസിഡന്റ് അബ്ദുൽ ഖാദർ കാര്യാടത്ത്, ഷഹാബുദീൻ മാസ്റ്റർ, മണികണ്ഠൻ മാസ്റ്റർ, ആൻസി ടീച്ചർ, സരസ്വതി ടീച്ചർ, ഷീന ടീച്ചർ സംസാരിച്ചു.