പഴുവിൽ: മാസങ്ങളായി തകർന്നു കിടക്കുന്ന തൃശൂർ – തൃപ്രയാർ പൊതുമരാമത്ത് റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ സമരത്തിന് ഒരുങ്ങുന്നു. കുടിവെള്ള പദ്ധതിക്ക് വേണ്ടി മാസങ്ങൾക്ക് മുൻപ് പൊളിച്ച റോഡിൻ്റെ പല ഭാഗങ്ങളും അറ്റകുറ്റപ്പണി നടത്താത്തത് മൂലം റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടു
ഇതിൽ വാഹനങ്ങൾ വീണ് ഒട്ടേറെ അപകടങ്ങൾ സംഭവിച്ചിട്ടും അധികൃതർക്ക് കുലുക്കമില്ലെന്ന് നാട്ടുകാർ പറഞ്ഞു. റോഡ് എത്രയും വേഗം സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധം ഉൾപ്പടെയുള്ള സമരപരിപാടികൾ ആരംഭിക്കുവാൻ നാട്ടുകാരുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.
ഉമ്മർ പഴുവിൽ ഉദ്ഘാടനം ചെയ്തു. പി.എഫ്. സന്തോഷ് അധ്യക്ഷത വഹിച്ചു. പി.എൻ. ടോണി, കെ.ഐ. ബാബു, ടി.ഒ. ദേവസി, എ.എ. ഷാഹുൽഹമീദ്, കെ.എസ്. വർഗീസ് എന്നിവർ പ്രസംഗിച്ചു.