അതിരപ്പിള്ളി: അതിരപ്പിള്ളിയിൽ കാട്ടാനയെ പ്രകോപിപ്പിച്ചയാൾ പിടിയിൽ. മലക്കപ്പാറയിൽ ഇന്നലെയായിരുന്നു സംഭവം. തൃശൂർ കയ്പമംഗലം സ്വദേശി ഷബീറിനെയാണ് വനം വകുപ്പ് പിടികൂടിയത്.
കബാലി എന്ന ആനയെയാണ് ഇയാൾ പ്രകോപിപ്പിച്ചത്. പ്രകോപനത്തെ തുടർന്ന് റോഡിൽ കിടന്ന കാർ കൊമ്പ് കൊണ്ട് ഉയർത്താൻ ആന ശ്രമിക്കുകയും ചെയ്തു. നിരവധി വിനോദ സഞ്ചാരികൾ ഉള്ള സമയത്തായിരുന്നു പ്രതിയുടെ പരാക്രമം.