ചാഴൂർ: ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു. ചാഴൂർ കരിക്കന്ത്ര പുരുഷന്റെ മകൻ ജ്യോതീന്ദ്രദാസ് (52) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ആലപ്പാട് ഇരട്ടപ്പാലത്തിനു സമീപത്തുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ്
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കേ തിങ്കളാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. അപകടത്തിന് ശേഷം നിറുത്താതെ പോയ ഓട്ടോറിക്ഷ നാട്ടുകാർ പിന്നീട് പിടികൂടിയിരുന്നു. അവിവാഹിതനാണ്. സംസ്കാരം ഇന്ന് നടക്കും.