News One Thrissur

Anthikad

തെരുവോരങ്ങൾ ശുചീകരിച്ച് വിദ്യാർത്ഥികൾ.

കാഞ്ഞാണി:മണലൂർ പഞ്ചായത്തിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ പഞ്ചായത്തിലെ മലിന്യമുക്ത നവകേരള ക്യാമ്പയിന്റെയും ഭാഗമായി സ്നേഹാരാമം പദ്ധതിക്ക് തുടക്കമായി.

പ്രൊഫസർ. ജോസഫ് മുണ്ടശ്ശേരി സ്മാരക സ്കൂൾ കണ്ടശംകടവ്, കാരമുക്ക്എസ് എൻജിഎസ്, മണലൂർഗവണ്മെന്റ് സ്കൂൾ എന്നീ വിദ്യാലയങ്ങളിലെ എൻ സി സി , നാഷണൽ സർവീസ് സ്കീം, സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് മറ്റു വിദ്യാർത്ഥികൾ, ഹരിതകർമസേന. എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ മണലൂർ പഞ്ചായത്തിലെ 5,6,7,12,13,14,15,16,17 വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികളെ കൂടി ഉൾചേർത്ത് ജനപ്രതിനിധികൾ എന്നിവരുടെ സഹകരണത്തോടെ വലിയ രീതിയിലുള്ള ശുചീകരണ പ്രവർത്തനങ്ങളാണ് നടത്തിയത്.400 ലേറെ വരുന്ന പ്രവർത്തകർ കാഞ്ഞാണി സിംല മാളിൽ ഒത്തു ചേർന്ന്
ശുചിത്വ പ്രതിജ്ഞ എടുത്തു.തുടർന്ന് ശുചിത്വ സന്ദേശജാഥയായി നടന്ന് മൂന്ന് ഗ്രൂപ്പായി തിരിഞ്ഞാണ് ശുചീകരണം നടത്തിയത്.

പെരുമ്പുംഴ പാലം മുതൽ കണ്ടശ്ശാങ്കടവ് പാലം വരെയുള്ള പൊതു സ്ഥലങ്ങൾ, മാർക്കറ്റ് എന്നിവിടങ്ങളിൽ ശുചീകരണം നടത്തി.സ്കൂളുകളിലെ നാഷണൽ സർവീസ് സ്കീം ന്റെ നേതൃത്വത്തിൽ രണ്ട് സ്നേഹാരാമങ്ങൾ നിർമിച്ചു പരിപാലിക്കുന്ന പ്രവർത്തിയും ഇതിനെ തുടർന്ന് നടപ്പിലാക്കും.

Related posts

അന്തിക്കാട് പാടശേഖരത്തിലെ കൃഷിയിറക്കൽ പ്രതിസന്ധിക്ക് പരിഹാരം:കാഞ്ഞാണി ഹൈലെവൽ കനാലിൻ്റെ ബണ്ട് പൊട്ടിച്ച് അധികജലം ഒഴുക്കി.

Sudheer K

ബസ് ഡ്രൈവറുടെ കൊലപാതകം: സി.സി.ടി.വി.യിൽ തെളിയുന്നത് ക്രൂരമർദനം

Sudheer K

അഖില കേരള സെവൻസ് ഫ്ലഡ്‌ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന്റെ നോട്ടീസ് പ്രകാശനം

Sudheer K

Leave a Comment

error: Content is protected !!