അന്തിക്കാട്:അധികൃതരുടെ അനാസ്ഥയെ തുടർന്ന് പുത്തൻ പീടിക മുറ്റിച്ചൂർ റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ വെള്ളം മാസങ്ങളായി പാഴാക്കുന്നതായി പരാതി.
വെള്ളം പാഴാകുന്നത് കണ്ട് പ്രദേശവാസികൾ ബന്ധപ്പെട്ട അധികാരികളെ വിളിച്ച് അറിയിച്ചു എങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് ആക്ഷേപമുണ്ട്. മുറ്റിച്ചൂർ റോഡിൽ റോഡ് കുറുകെപ്പിളർന്നു കൊണ്ടാണ് ശുദ്ധജല പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. സമീപത്തെ പൊതു ടാപ്പിന്റെ താഴ്ഭാഗം വിണ്ടു പൊളിഞ്ഞ് അവിടെനിന്നുള്ള വെള്ളവും സമീപത്തെ കാനയിലേക്ക് ഒഴുകി പോവുകയാണ്.
ഇതു മൂലംറോഡിലൂടെ കടന്ന് പോകുന്ന യാത്രക്കാരുടെ ശ്രദ്ധയിൽ പെ പെടുന്നില്ലെന്നത് അധികൃതർക്ക് ഒരു മറയായി തീർന്നതായും പ്രദേശവാസികൾ പറയുന്നു.