മതിലകം : ദേശീയപാതയിൽ പുതിയകാവ് വളവിൽ വാഹനാപകടം. എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയും എറണാകുളം ഭാഗത്തേക്ക് പോയിരുന്ന പാർസൽ സർവിസിന്റെ മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്.
രണ്ട് വാഹനങ്ങളിലും ഡ്രൈവർമാർ മാത്രമാണ് ഉണ്ടായിരുന്നത്. കൂട്ടിയിടി ഡ്രൈവിംഗ് സീറ്റിന് എതിർഭാഗത്തായതിനാൽ നിസാര പരിക്കുകളോടെ ഇരുവരും രക്ഷപ്പെട്ടു. രണ്ട് പേരെയും പുതിയകാവിലെ മിറക്കിൾ ആംബുലൻസ് പ്രവർത്തകർ ആശുപത്രിയിലെത്തിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്ന് അപകടം.