News One Thrissur

Kaipamangalam

മതിലകം പുതിയകാവിൽ ലോറികൾ കൂട്ടിയിടിച്ചു; ഡ്രൈവർമാർക്ക് പരിക്ക്.

മതിലകം : ദേശീയപാതയിൽ പുതിയകാവ് വളവിൽ വാഹനാപകടം. എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയും എറണാകുളം ഭാഗത്തേക്ക് പോയിരുന്ന പാർസൽ സർവിസിന്റെ മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്.

രണ്ട് വാഹനങ്ങളിലും ഡ്രൈവർമാർ മാത്രമാണ് ഉണ്ടായിരുന്നത്. കൂട്ടിയിടി ഡ്രൈവിംഗ് സീറ്റിന് എതിർഭാഗത്തായതിനാൽ നിസാര പരിക്കുകളോടെ ഇരുവരും രക്ഷപ്പെട്ടു. രണ്ട് പേരെയും പുതിയകാവിലെ മിറക്കിൾ ആംബുലൻസ് പ്രവർത്തകർ ആശുപത്രിയിലെത്തിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്ന് അപകടം.

Related posts

എംഇഎസ് ഹയർ സെക്കണ്ടറി സ്കൂളിൽ എസ്.പി.സി. ക്രിസ്തുമസ് അവധിക്കാല ക്യാമ്പ്

Sudheer K

കഴിമ്പ്രം പനച്ചിച്ചുവട് നടന്നു വന്നിരുന്ന വനിതാ വാരാഘോഷം സമാപിച്ചു.

Husain P M

ചളിങ്ങാട് രണ്ടാം ക്ലാസ് വിദ്യാർഥി പുഴയിൽ വീണ് മരിച്ച നിലയിൽ.

Sudheer K

Leave a Comment

error: Content is protected !!