മണലൂർ: മണലൂർ യുവജനസമിതി പൊതുവായനശാലയുടെ സാംസ്‌കാരിക പരിപാടിയായ നാട്ടുണർവിൻ്റെ ഭാഗമായി കാഞ്ഞാണി സിംല മാളിൽ വിദ്വാൻ കെ പ്രകാശം സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു. എഴുത്തുകാരനും കവിയും ഗാനരചയിതാവും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വായനശാല സെക്രട്ടറി ടി വി ഭുവനദാസ് സ്വാഗതം പറഞ്ഞു. വായനശാല പ്രസിഡന്റ് സി വി ഷാജി അധ്യക്ഷനായി.സെക്രട്ടറി ടി വി ഭുവനദാസ്, കമ്മിറ്റി അംഗം സിന്ധുകാറ്റനേടത്ത് എന്നിവർ സംസാരിച്ചു. വായനശാല നടത്തിയ വിവിധ പരിപാടികളുടെ വിജയികള്‍ക്കുള്ള സമ്മാനം ചടങ്ങിൽ വിതരണം ചെയ്തു.