അന്തിക്കാട്: പെരിങ്ങോട്ടുകര പൊലിസ്ഔട്ട് പോസ്റ്റ് എസ് ഐക്ക് നേരെ കത്തിവീശി ഭീഷണി പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ പാവറട്ടി സ്റ്റേഷൻ റൗഡിയെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
വെങ്കിടങ്ങ് പാടൂർ കുണ്ടഴിയൂർ സ്വദേശി മമ്മ സ്രായില്ലത്ത് വീട്ടിൽ സിയാദ് (27) നെയാണ് അന്തിക്കാട് എസ്എച്ച്ഒ പി.കെ.ദാസ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻ്റ് ചെയ്തു. ഞായറാഴ്ച്ച വൈകീട്ട് പുത്തൻപീടികയിലാണ് സംഭവം.
പാവറട്ടി സ്റ്റേഷനിൽ 32 ഓളം കേസിൽ പ്രതിയായ ഇയാൾക്ക് നേരെ കാപ്പ ചുമത്തിയിട്ടുണ്ടെന്നും കായ്കുരു രാജേഷിൻ്റെ ടീമിൽ പെട്ടവനാണെന്നും പൊലിസ് പറഞ്ഞു.