കയ്പമംഗലം:ദേശീയപാതയിലും കിഴക്കേ ടിപ്പുസുൽത്താന്‍ റോഡിലുമായുണ്ടായ വ്യത്യസ്ഥ വാഹനാപകടങ്ങളില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. കിഴക്കേ ടിപ്പുസുല്‍ത്താന്‍ റോഡില്‍ ചൂലൂര്‍ പള്ളിക്കടുത്ത് ബൈക്ക് മതിലിലിടിച്ച് വലപ്പാട് ബിച്ച് സ്വദേശി പട്ടാലി ജിഷ്ണുവിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാത്രി ഏഴരയോടെയായിരുന്നു അപകടം.
ദേശീയപാതയില്‍ കയ്പമംഗലം 12-ല്‍ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ ഇരിഞ്ഞാലക്കുട സ്വദേശി അക്ഷയ്, സൈക്കിള്‍ യാത്രികന്‍ ചളിങ്ങാട് സ്വദേശി പാമ്പിനേഴത്ത് ഹനീഫ എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ ചെന്ത്രാപ്പിന്നിയിലെ ആക്ടസ് പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.