അന്തിക്കാട്: എട്ട് പവൻ സ്വർണ്ണാഭരണം കവർച്ച ചെയ്ത കേസിൽ വീട്ടുജോലിക്കാരിയായ തമിഴ്നാട് സ്വദേശി ദേവി ഫർണ്ണാണ്ടസിനെ അന്തിക്കാട് പൊലിസ് അറസ്റ്റ് ചെയ്തു.
പുത്തൻപീടിക സ്വദേശി തട്ടിൽ മണ്ടി വീട്ടിൽ ഷൈൻ്റെ വീട്ടിൽ നിന്നാണ് മോഷണം നടത്തിയത്
.കഴിഞ്ഞ രണ്ട് വർഷമായി പ്രതി മോഷണം നടത്തിയ വീട്ടിലെ വീട്ടുജോലിക്കാരിയാണ്. അന്തിക്കാട് എസ് എച്ച് ഒ പി കെ ദാസ്, എസ് ഐ ബെനഡിക്, സീനിയർ സി പി ഒ രാജി. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.