തളിക്കുളം : അന്ത്യ പ്രവാചകൻ മുഹമ്മദ് മുസ്തഫാ( സ.അ) തങ്ങളുടെ 1498-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി തളിക്കുളം മഹല്ല് നബിദിന റാലിയും മെഗാ ദഫും സംഘടിപ്പിച്ചു. റാലിക്ക് മഹല്ല് മുതവല്ലിമാരായ മുഹമ്മദ് ഹുസൈൻ മാളിയേക്കൽ, മുഹമ്മദ് നാസിം ചിറക്കുഴി, മഹല്ല് ഖത്വീബ് അബ്ദു ലത്തീഫ് അസ്ഹരി, സെന്റർ ജുമാ മസ്ജിദ് ഖത്വീബ് അബ്ദു റഷീദ് മദനി നേതൃത്വം നൽകി.
തളിക്കുളം ജുമുഅത്ത് പള്ളിയിൽ നിന്നും വൈകീട്ട് ആരംഭിച്ച റാലി നസീബ്, കൊപ്രക്കളം, കൈതക്കൽ, നമ്പിക്കടവ് വഴി വിവിധ കേന്ദ്രങ്ങളിലെ സീകരണങ്ങൾ ഏറ്റുവാങ്ങി പള്ളിയിൽ സമാപിച്ചു. തളിക്കുളം സെന്ററിൽ സുരേഷ് തലൈപ്പിള്ളി, മിഥുൻ എന്നിവരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ മധുര പാനീയങ്ങൾ നൽകി റാലിയെ സ്വീകരിച്ചു. ഇരുപത് ടീം അംഗങ്ങളുടെ മെഗാ ദഫ് നാടിനെ റാലിക്ക് മികവേകി.
സ്വാഗത സംഘം കമ്മിറ്റി ജനറൽ കൺവീനർ ഷമീർ നാലകത്ത്, ട്രഷറർ യൂസുഫലി, അബ്ദുൽ റഹ്‌മാൻ വോക്കേഴ്സ്, അഷ്‌റഫ് ഹാജി, ദഫ് ക്യാപ്റ്റൻ അക്ബർ ഒയപ്പൻ, ഷിഹാബ് പള്ളിമുക്ക്, പി.എം അബ്ദുൽ ജബ്ബാർ, ഫൈസൽ ഉപ്പാവ, നാസർ, റാഫി, മെഗാ ദഫിനു നേതൃത്വം നൽകി. നൂറുൽ ഹുദാ കുന്നത്ത് പള്ളി, നുസ്രത്തുൽ മസാകീൻ നമ്പിക്കടവ്, രിയാലൂൽ ജന്ന കൈതക്കൽ, മിഹായാറുതൊലബ ജുമുഅത് പള്ളി ദർസ്, തസ്ക്കിയത് കൂട്ടായ്മ നസീബ്. ആസാദ് നഗർ കൊപ്രക്കളം എന്നീ ടീമുകൾ മെഗാ ദഫിൽ അണിനിരന്നു.